Searching...

Kerala Plus One (+1) Plus Two (+2), Allotment 2016 June,Results

ഏകജാലകരീതിയിലുള്ള പ്ലസ് വണ്‍ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. അപേക്ഷാ നമ്പറും ജനന തീയതിയും ജില്ലയും നല്‍കി ട്രയല്‍ ഫലം പരിശോധിക്കാം. ട്രയല്‍ റിസല്‍ട്ട് ജൂണ്‍ 14 വരെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാം. ട്രയല്‍ അലോട്ട്‌മെന്റിനു ശേഷവും ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ വരുത്താം. തിരുത്തലിനുള്ള അപേക്ഷകള്‍ ജൂണ്‍ 14 ന് വൈകുന്നേരം നാല് മണിക്ക് മുമ്പ്  അപേക്ഷ സമര്‍പ്പിച്ച സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസാന അവസരമാണിത്. ഓണ്‍ലൈന്‍ അപേക്ഷ അന്തിമമായി സമര്‍പ്പിച്ച ശേഷം വെരിഫിക്കേഷനായി അപേക്ഷകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് അവ ഏതെങ്കിലും സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കുന്നതിന് അവസാന അവസരം നല്‍കും. ജൂണ്‍ 14 ന് വൈകിട്ട് നാലു മണിക്കുള്ളില്‍ അനുബന്ധ രേഖകള്‍ സഹിതം അപേക്ഷകള്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം. എല്ലാ അപേക്ഷകരും ട്രയല്‍ റിസല്‍ട്ട് പരിശോധിക്കേണ്ടതാണെന്ന്  ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

0 comments:

Post a Comment

Note: Only a member of this blog may post a comment.